Type Here to Get Search Results !

Bottom Ad

ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് അഡ്വാന്‍സ് തുക വാങ്ങി മുങ്ങിയ കേസില്‍ യുവാവിന് ആറുമാസം തടവ്


കാസര്‍കോട് (www.evisionnews.co): വീടുകള്‍തോറും കയറിയിറങ്ങി ഇലക്ട്രോണിക് സാധനങ്ങള്‍ ബുക്ക് ചെയ്യാന്‍ അഡ്വാന്‍സ് തുക വാങ്ങി മുങ്ങിയ കേസില്‍ യുവാവിനെ ഹൊസ്ദുര്‍ഗ് കോടതി ആറുമാസം തടവിനും 15000രൂപ പിഴയും വിധിച്ചു. വയനാട് കപ്പാടുമല മുക്കത്തെ ബെന്നി ബേബി (35)യെയാണ് കോടതി ശിക്ഷിച്ചത്. ഇക്കഴിഞ്ഞ ആഗസ്ത് 14നാണ് ബേബിയെ ചിറ്റാരിക്കാല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തത്. 

ചിറ്റാരിക്കാലില്‍ യുവാവ് തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇയാളെക്കുറിച്ച് വിവരം നല്‍കണമെന്നും കാണിച്ച് എസ്.ഐ പ്രതിയുടെ ചിത്രം സഹിതം വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ എവറസ്റ്റ് ലോഡ്ജില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യുവാവ് തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് അന്വഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഇയാളുടെ തട്ടിപ്പില്‍ കുടുങ്ങിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad