ദുബൈ (www.evisionnews.co): യുഎഇയുടെ 48മത് ദേശീയ ദിനാഘോഷത്തിന്റെയും ദുബൈ കെഎംസിസി 45മത് വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ദുബൈ കെ.എം.സി.സി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ പങ്കെടുപിച്ച് നടത്തുന്ന കാമ്പസ് കോണ്‍ഫറന്‍സ് ഡിസംബര്‍ ആറിന് രാവിലെ ഒമ്പതു മണി മുതല്‍ അല്‍ ബറാഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടക്കും. ദുബൈയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 250ല്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കാമ്പസ് കോണ്‍ഫറന്‍സില്‍ അറബ് പ്രമുഖരും പ്രഗത്ഭ ട്രെയിനര്‍മാരും വിശിഷ്ട വ്യക്തിത്വങ്ങളും കെഎംസിസി നേതാക്കളും പങ്കെടുക്കും.
പരിപാടിക്ക് രൂപംനല്‍കാന്‍ ചേര്‍ന്ന യോഗത്തില്‍ കാമ്പസ് കോണ്‍ഫറന്‍സ് വിംഗ് ചെയര്‍മാന്‍ ഒ. മൊയ്തു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി പ്രസിഡന്റ് എളേറ്റില്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര ട്രഷറര്‍ പി.കെ ഇസ്മായില്‍, സംസ്ഥാന ഭാരവാഹികളായ റഈസ് തലശ്ശേരി, എന്‍.കെ ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍, കാമ്പസ് വിംഗ് ഭാരവാഹികളായ സിദ്ദീഖ് വാവാട്, മുബാറക് അരീക്കാടന്‍, കണ്‍വീനര്‍ ഇസ്മായില്‍ നാലാംവാതുക്കല്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506569834, 0556743258 എന്നീ വാട്‌സ്അപ് നമ്പറില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments