കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തില്‍ പങ്കെടുത്ത എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്് ടി.ഇ അബ്ദുല്ല എന്നിവരുള്‍പ്പടെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ അറസ്റ്റില്‍. മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഹെഡ്‌പോസ്റ്റ് ഓഫീസ് ഉപരോധത്തിനിടെയാണ് അറസ്റ്റ്.
Post a Comment
0 Comments