Type Here to Get Search Results !

Bottom Ad

സ്വര്‍ണക്കടത്ത്: മുന്‍ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണന്‍ അറസ്റ്റില്‍


കേരളം (www.evisionnews.co): തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ കസ്റ്റംസ് ഓഫീസര്‍ ബി. രാധാകൃഷ്ണന്‍ പിടിയില്‍. കൊച്ചിയിലെ സി.ബി.ഐ ഓഫീസില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് കൊച്ചിയില്‍ സിബിഐ ഓഫീസില്‍ എത്തിയപ്പോഴാണ് അറസ്റ്റ്്. 

കോഫപോസെ നിയമപ്രകാരം രാധാകൃഷ്ണനെ ഉള്‍പ്പടെയുള്ള പ്രതികളെ കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഉത്തരവ് വന്നതിന് ശേഷം വിഷ്ണു സോമസുന്ദരം, ബി. രാധാകൃഷ്ണന്‍ എന്നിവര്‍ ഒളിവില്‍ പോയിരുന്നു. ബാക്കി അഞ്ചു പേര്‍ ഇപ്പോഴും കോഫപോസെ നിയമപ്രകാരം കരുതല്‍ തടങ്കലിലാണ് ഉള്ളത്.

നേരത്തെ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഡി.ആര്‍.ഐ ആണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നത്. കേസിലെ ഒരു പ്രതി വിഷ്ണു സോമസുന്ദരത്തെ ബി. രാധാകൃഷ്ണനുമായി പരിചയപ്പെടുത്തിയത് ബാലഭാസ്‌കര്‍ ആയിരുന്നതായാണ് കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് രാധാകൃഷ്ണനോട് സിബിഐ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. തുടര്‍ന്നാണ് ഇദ്ദേഹം ഹാജരാകാന്‍ സിബിഐ ഓഫിസിലെത്തിയത്. ഇനി സിബിഐക്ക് ഇദ്ദേഹത്തെ ജയിലില്‍ എത്തിയോ, കോടതി മുഖേന കസ്റ്റഡിയില്‍ ആവശ്യപ്പെട്ടോ ചോദ്യം ചെയ്യേണ്ടിവരും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad