Type Here to Get Search Results !

Bottom Ad

'കാഴ്ച വസ്തുവല്ല കാസര്‍കോട് മെഡിക്കല്‍ കോളജ്' പ്രതിഷേധമായി ഇഴയല്‍ സമരം


കാസര്‍കോട് (www.evisionnews.co): കാഴ്ച വസ്തുവല്ല, കാസര്‍കോടിന്റെ അഭിമാനമാണ് മെഡിക്കല്‍ കോളജ് എന്ന മുദ്രാവാക്യവുമയി ഇഴയല്‍ സമരം സംഘടിപ്പിച്ചു. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയുടെ വികസനത്തിന്നാഴിക കല്ലായി 2013ല്‍ തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളജ് ആറു വര്‍ഷമായിട്ടും പണി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. 

ആരോഗ്യ രംഗത്ത് വളരെ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോടിന്റെ വലിയ പ്രതീക്ഷയായിരുന്നു മെഡിക്കല്‍ കോളജ്. എന്നാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ താത്പര്യം കാണിച്ചില്ല. മെഡിക്കല്‍ കോളജ് നിര്‍മാണം ത്വരിതഗതിയിലാക്കുക എന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ ഇഴയല്‍സമരമാണ് ഉക്കിനടുക്ക മെഡിക്കല്‍ കോളജ് പരിസരത്ത്നടത്തിയത്. 

സമരത്തിന്റെ ഉദ്ഘാടനം ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട് നിര്‍വഹിച്ചു. അക്കാദമിക്ക് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ആസ്പത്രി കെട്ടിടത്തിന്റെ പണി ഇഴഞ്ഞു നീങ്ങുകയാണ്. സ്റ്റാഫ് ക്വാര്‍ട്ടേര്‍സ്, ഹോസ്റ്റല്‍, ലൈബ്രറി, മീറ്റിംഗ് ഹാള്‍, മാലിന്യ സംസ്‌കരണം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. 135 കോടി രൂപയുടെ എസ്റ്റിമേറ്റ് നിര്‍മാണ ഏജന്‍സിയായ കിറ്റ്‌കോസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ തുക ഈ ബജറ്റില്‍ 'മാറ്റി വെച്ച് എത്രയും പെട്ടെന്ന് പ്രവര്‍ത്തി ആരംഭിക്കണമെന്നാണ് സമര സമിതി മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.

ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.കെ ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. സോമശേഖര എന്‍മകജെ, ചന്ദ്രശേഖര റാവു കലഗെ, അന്‍വര്‍ ഓസോണ്‍, എസ്.എന്‍ മയ്യ, എ.എസ് അഹമ്മദ്, ബി.എസ് ഗാമ്പീര്‍, എം.കെ രാധാകൃഷ്ണന്‍, ആയിഷ പെര്‍ള, സിദ്ദീഖ് ഒളമുകര്‍, കുഞ്ചാര്‍ മുഹമ്മദ്, ശ്യാം പ്രസാദ് മാന്യ, അജയന്‍ പരവനടുക്കം, വാരിജാക്ഷന്‍, ജീവന്‍ തോമസ്, അബ്ദുല്‍ നാസിര്‍,പ്രൊഫ. ശ്രീനാഥ്, പ്രൊഫ. ഗോപിനാഥ്, അബ്ദുല്ല ചാലക്കര, ഫാറൂക്ക് കാസിമി, ജോസ് ജോസഫ്, തിരുപതി കുമാര്‍ഭട്ട്, ഷാഫി ഹാജി ആദൂര്‍, മൊയ്തീന്‍ കുട്ടി മാര്‍ജിന്‍ഫ്രി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad