ദേശീയം (www.evisionnews.co): ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തിങ്കളാഴ്ച രാത്രി എട്ട് മണി വരെ മൃതദേഹം സംസ്‌കരിക്കരുതെന്നാണ് കേസ് അടിയന്തിരമായി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
പ്രതികളുടെ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും, റെക്കോര്‍ഡ് ചെയ്ത വീഡിയോ റജിസ്ട്രോര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരത്തിനു മുമ്പായി വിഡിയോ സിഡിയിലോ, പെന്‍ഡ്രൈവിലോ പകര്‍ത്തി മഹബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജി മുമ്പാകെ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Post a Comment
0 Comments