കേരളം (www.evisionnews.co): ശബരിമലയിലെ യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും വിശാലബെഞ്ച് ഹര്‍ജികള്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം പ്രവേശനം അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തിലെ ധാരണ. വിധിയില്‍ സുപ്രിംകോടതി വ്യക്തത വരുത്തിയ ശേഷം മതി തുടര്‍ നടപടികളെന്നാണ് സര്‍ക്കാറിന്റെ നിലപാട്. യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. വിധിയിലെ ആശയക്കുഴപ്പം തീര്‍ക്കാന്‍ നിയമ വിദഗ്ധരുടെ ഉപദേശം തേടാനാണ് തീരുമാനം.
ഒരുവശത്ത് യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തില്ല. മറുവശത്ത് ഹര്‍ജികളെല്ലാം വിശാല ബെഞ്ച് പരിശോധിക്കുന്നു. ഈ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പഴയ ആവേശം വിടുന്നു. മതാചാരം കോടതിയാണോ നിര്‍ണ്ണയിക്കേണ്ടെതടക്കമുള്ള കാര്യങ്ങളാണ് വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടത്. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവിധി കര്‍ശനമായി പാലിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ പൊതുവിലയിരുത്തല്‍. യുവതികളെത്തിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തോട് നിങ്ങള്‍ ആവശ്യമില്ലാത്ത ചോദ്യം ചോദിക്കേണ്ട എന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി.
Post a Comment
0 Comments