ഇരിയണ്ണി (www.evisionnews.co): കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഡി.ഡി.ഇ കെ.വി പുഷ്പ പതാക ഉയര്‍ത്തി. രാവിലെ മുതല്‍ തന്നെ കാസര്‍കോട്് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിഭകള്‍ എത്തിത്തുടങ്ങി. എം. മാധവന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ്് പി ചെറിയോന്‍ പ്രസംഗിച്ചു. ഇന്നും 11നുമായി സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. 13, 14, 15 തിയതികളിലായാണ് സ്റ്റേജിന പരിപാടികള്‍ നടക്കുക.
Post a Comment
0 Comments