Type Here to Get Search Results !

Bottom Ad

ദുരന്തം വിതരച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു: മരണം പത്തായി


ദേശീയം (www.evisionnews.co): ദുരന്തം വിതരച്ച് ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലും ഒഡീഷയിലുമായി ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ട്ടം. പത്ത് പേര്‍ മരിച്ചു.15 പേര്‍ക്ക് പരുക്കേറ്റു. 21 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പശ്ചിമ ബംഗാളില്‍ വൈദ്യുതി ,ഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനുള്ള പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

പശ്ചിമ ബംഗാള്‍ തീരംവിട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്ത് വീശിയത്. 5000 വീടുകള്‍ തകര്‍ന്നു. 2 ലക്ഷം ഹെക്ടര്‍ കൃഷി നശിച്ചു. 21 ലക്ഷം പേരെയാണ് മുന്‍ കരുതലിന്റെ ഭാഗമായി മാറ്റിപ്പാര്‍ച്ചത്. ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ബുള്‍ ബുള്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ധമായ മാറ്റിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബുള്‍ ബുള്‍ ചുഴലിക്കാറ്റില്‍ ഇന്നലെ പശ്ചിമ ബംഗാളല്‍ പത്ത് പേരും ഒഡീഷയില്‍ രണ്ട് പേരും മരിച്ചു.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ 50000 പേരാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ കഴിയുന്നത്. കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച മേഖലയില്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജി വ്യോമ നിരീക്ഷണം നടത്തി. ട്രാക്കുകളില്‍ വെള്ളം കയറിയ ഇടങ്ങളില്‍ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദ്യുതി ബന്ധം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad