Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് 17ന് നീലേശ്വരത്ത്

Image result for sportsകാസര്‍കോട് (www.evisionnews.co): 'ഇത്തിരി വ്യായാമം ഒത്തിരി ആരോഗ്യം' എന്ന സന്ദേശമുയര്‍ത്തി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ അത്‌ലറ്റിക് മീറ്റ് നവംബര്‍ 17ന് നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ എട്ട്മണിക്ക് നീലേശ്വരം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി ജയയരാജന്‍ ഉദ്ഘാടനം ചെയ്യും. 35 വയസ് കഴിഞ്ഞ ജില്ലയിലെ സ്ത്രീ- പുരുഷന്മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ട് പറമ്പില്‍ 2020 ജനവരി 4,5 തിയതികളില്‍ നടക്കുന്ന സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും. കായിക മേളയുടെ വിജയകരമായ നടത്തിപ്പിന് ഡോ. സുരേന്ദ്രന്‍ ചെയര്‍മാനും കെ. താജുദ്ദീന്‍ വര്‍ക്കിംഗ് ചെയര്‍മാനും സി. വിജയന്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad