Type Here to Get Search Results !

Bottom Ad

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്റെ പേരിന് മുന്‍തൂക്കം


കേരളം (www.evisionnews.co): ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്റെ പേരിന് മുന്‍തൂക്കം. പി.എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായ ഒഴിവില്‍ രാജ്യസഭാംഗം സുരേഷ് ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. ഇവരില്‍ വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ശോഭ സുരേന്ദ്ര അദ്ധ്യക്ഷ സ്ഥാനത്ത് എത്തുമെന്നാണ് സൂചനകള്‍. 

സംസ്ഥാനത്ത് ബിജെപിയെ ഒരു വനിത നയിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സുരേഷ് ഗോപിയുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് പദം ഏറ്റെടുക്കാന്‍ അദ്ദേഹം തത്പരനല്ല എന്നാണ് റിപ്പോര്‍ട്ട്. ഏറ്റെടുത്തിരിക്കുന്ന ചില പ്രോജക്ടുകള്‍ മൂലമാണ് ഇതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കെ. സുരേന്ദ്രനും എം.ടി രമേശും പ്രസിഡന്റാകുന്നത് അതാത് ഗ്രൂപ്പുകള്‍ക്കാണ് താത്പര്യം. അത് സംസ്ഥാനത്ത് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഒരു വനിത അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര വിലയിരുത്തല്‍. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad