ഉപ്പള (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ജി.എല്‍.പി. എസ് മുളിഞ്ചയിലെ 73-ാം ബൂത്തില്‍ വോട്ടെടുപ്പ് രാത്രി എട്ടുമണി വരെ നീണ്ടതിനെതിരെ എം.കെ അലി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നാളെ ഹിയറിങ് നടക്കും. പ്രിസൈഡിംഗ് ഓഫീസര്‍ ചെര്‍ക്കള ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനെതിരെയാണ് പരാതി. പ്രിസൈഡിംഗ് ഓഫീസറുടെ കഴിവുകേടും വോട്ടിംഗ് മെഷീന്റെ മെല്ലെപോക്കും കാരണം ക്യൂവില്‍ നിന്നു മടുത്തവര്‍ വോട്ടുചെയ്യാതെ മടങ്ങിയതിനാല്‍ ശതമാനം വളരെ കുറഞ്ഞതായി പരാതിയില്‍ പറയുന്നു. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 76ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അസംബ്ലിയില്‍ വോട്ടെടുപ്പ് അവസാനിക്കാന്‍ വളരെ വൈകിയിട്ടു പോലും 70 ശതമാനം മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്.
Post a Comment
0 Comments