Type Here to Get Search Results !

Bottom Ad

അട്ടപ്പാടി വെടിവെപ്പ് പിണറായിയുടെ കാപട്യം: പ്രതിഷേധ തെരുവ് തീര്‍ത്ത് എസ്.ഡി.പി.ഐ


കാസര്‍കോട് (www.evisionnews.co): മാവോയിസ്റ്റ് മറയാക്കി പിണറായി ആദിവാസികളെ കൊന്നു തീര്‍ക്കുകയാണെന്നും സി.പി.എമ്മിന്റെയും പിണറായിയുടേയും കപടമുഖം തിരിച്ചറിയണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍ പറഞ്ഞു. ഭരണ പരാജയവും വാളയാര്‍ സംഭത്തില്‍ നിന്നും മുഖംരക്ഷിക്കാനുമാണ് അട്ടപ്പാടിയില്‍ ഏറ്റമുട്ടല്‍ നാടകവും യു.എ.പി.എ ചാര്‍ത്തലും നടന്നത് അദ്ധേഹം പറഞ്ഞു ഈ ഇടതു ഭരണത്തിലെ മൂന്നാം വെടിവെപ്പാണ് അട്ടപ്പാടിയിലേത്. 

വളയാറിലേ പിഞ്ചുമക്കളുടേയും അട്ടപ്പാടിയിലെ ആദിവാസികളുടെയും ആത്മാക്കള്‍ പിണറായി സര്‍ക്കാറിനെ പിന്തുടരുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി എസ്ഡിപിഐ കാസര്‍കോട് മണ്ഡലം സംഘടിപ്പിച്ച പ്രതിഷേധതെരുവ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം കാഞ്ഞങ്ങാട് നടന്ന പ്രതിഷേധതെരുവ് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാമും,മഞ്ചേശ്വരം ഹൊസങ്കടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫയും, ഉദുമ-മേല്‍പറമ്പില്‍ ജില്ലാ കമ്മിറ്റി അംഗം അഹമദ് ചൗക്കിയും തൃക്കരിപ്പൂര്‍-നിലേശ്വരത്ത് എസ്ഡിടിയു ജില്ല പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്കയും ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഹൊസങ്കടി, ഗഫൂര്‍ നായന്മാര്‍മൂല, മൂസ ഈച്ചിലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ കുളിയങ്കാല്‍ സംസാരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad