Type Here to Get Search Results !

Bottom Ad

നബിദിനാഘോഷം: ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഖാസി പ്രൊഫ ആലിക്കുട്ടി മുസ്ലിയാര്‍

Image result for alikutty musliyar

കാസര്‍കോട് (www.evisionnews.co): നബിദിനാഘോഷ പരിപാടികളില്‍ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദപരമാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ ആവശ്യപ്പെട്ടു. ലോക ജനതക്ക് മാതൃകയായ പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രകളില്‍ നല്‍കന്ന മധുര പാനിയ വിതരണത്തിലും ഭക്ഷണ വിതരണത്തിലും അലങ്കാര തോരണങ്ങളിലും മറ്റും പ്ലാസ്റ്റിക് ഉപയോഗം ഉപേക്ഷിക്കണം. നബിദിനാഘോഷവും ഘോഷയാത്രയും കഴിഞ്ഞാല്‍ പരിസരം സംഘാടകര്‍ തന്നെ വൃത്തിയാക്കണമെന്നും നിര്‍ബ്ബന്ധമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ആലിക്കുട്ടി മുസ്ല്യാര്‍ ആഹ്വാനം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad