Type Here to Get Search Results !

Bottom Ad

മഹാരാഷ്ട്ര ബി.ജെ.പിക്കും ഗവര്‍ണര്‍ക്കും രൂക്ഷ വിമര്‍ശനവുമായി ശിവസേനാ മുഖപത്രം

ദേശീയം (www.evisionnews.co): മഹാരാഷ്ട്രയില്‍ ഇതുവരെ കുതിരക്കച്ചവടം തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ രാഷ്ട്രപതിഭരണം ആ ദിശയിലേക്കുള്ള ആദ്യ പടിയാണെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയല്‍. എന്‍.സി.പിക്ക് നല്‍കിയിരുന്ന സമയം അവസാനിക്കുന്നതിനു മുമ്പേ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുടെ നടപടിയിലായിരുന്നു സാമ്ന ഇക്കാര്യം പറഞ്ഞത്.

ഗവര്‍ണര്‍ അല്‍പ്പമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുമെന്നു കരുതുന്നതായി അതില്‍ പറയുന്നു. അതേസമയം ബി.ജെ.പിയെ വിമര്‍ശിക്കാനും ശിവസേനാ മുഖപത്രം മറന്നില്ല. 'അവര്‍ ഞങ്ങള്‍ പോയിക്കൊണ്ടിരിക്കുന്ന വഴിയെക്കുറിച്ച് വിമര്‍ശിക്കട്ടെ. മെഹ്ബൂബയുടെയും നിതീഷിന്റെയും കൂടെപ്പോയപ്പോള്‍ എന്താണു സംഭവിച്ചത്? മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാകണമെന്നതു മാത്രമാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. ഭഗവാന്‍ ശങ്കര്‍ നീലകണ്ഠനെപ്പോലെ ഞങ്ങളും വിഷം കഴിച്ച് ദഹിപ്പിച്ചതാണ്.'- അതില്‍ പറയുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad