Type Here to Get Search Results !

Bottom Ad

'നിലപാടില്‍ മാറ്റമില്ല' ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.co): ശബരിമല സ്ത്രീ പ്രവേശനവിധിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ മാറ്റമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനഃപരിശോധനാ ഹരജിയില്‍ മാറ്റമില്ലെന്നും അതില്‍ ഇതുവരെ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അതനുസരിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിധി മൗലിക അവകാശവുമായി ബന്ധപ്പെട്ടതാണെന്നും അത് നിയമനിര്‍മാണത്തിലൂടെ സര്‍ക്കാരിന് മറികടക്കാനാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ നിയമം നിര്‍മാണം നടത്താന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. സുപ്രീം കോടിതിയുടെ വിധിയെന്താണോ അത് നടപ്പാക്കുക എന്നതാണ് സര്‍ക്കര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍. സുപ്രീം കോടതി ഇതു വരെ വിധിയുമായി ബന്ധപ്പെട്ട് മറ്റു നിലപാടുകളൊന്നും എടുത്തിട്ടില്ല. വിധി നടപ്പാക്കുന്നതിനുള്ള ഫലപ്രദമായ മറ്റു ഇടപെടലുകളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അപ്പോള്‍ അവിടുത്തെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള നിലപാട് തന്നെയായിരിക്കും സര്‍ക്കാര്‍ എടുക്കുന്നത്'. മുഖ്യമന്ത്രി പറഞ്ഞു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad