Type Here to Get Search Results !

Bottom Ad

അമ്പതുകാരനായ സുന്ദരനെ വരനായി വേണം': അമ്മയ്ക്ക് വിവാഹാലോചനയുമായി മകള്‍


കേരളം (www.evisionnews.co): അമ്മയ്ക്ക് കല്യാണാലോചനയുമായി മകളുടെ ട്വീറ്റ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നു. വിദ്യാര്‍ത്ഥിയായ ആസ്താ വര്‍മയും അമ്മയുമാണ് വൈറല്‍ താരങ്ങള്‍. അമ്മയും മകളും ഒരുമിച്ചിരിക്കുന്ന സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ടാണ് അസ്താ വിവാഹാലോചനാ സന്ദേശം പങ്കുവെച്ചത്. 'എന്റെ അമ്മയ്ക്ക് 50 വയസുള്ള ഒരു സുന്ദരനെ വേണം. വെജിറ്റേറിയന്‍, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,' എന്നാണ് ആസ്ത കുറിച്ചിരിക്കുന്നത്.

ഇതോടെ ഇരുവര്‍ക്കും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേര്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 31ന് രാത്രി ഷെയര്‍ ചെയ്ത ട്വീറ്റില്‍ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000ലൈക്കുകളും ഉണ്ട്. ആസ്ത പറഞ്ഞ പറഞ്ഞ മാനദണ്ഡങ്ങള്‍ ഉള്ള ആളുകളെ ചിലര്‍ ടാഗ് ചെയ്യുന്നുമുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad