Type Here to Get Search Results !

Bottom Ad

അമ്പതടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം


ദേശീയം (www.evisionnews.co): തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ച സംഭവം നടന്ന് അധികനാള്‍ കഴിയും മുമ്പെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. അമ്പത് അടി താഴ്ചയുള്ള കുഴല്‍ ക്കിണറിലേക്ക് അഞ്ചുവയസുകാരി വീണിരിക്കുന്നത്. ഹരിയാനയിലെ ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ അഞ്ചു വയസുകാരിയാണ് കുഴല്‍ക്കിണറിനായി എടുത്തിരുന്ന കുഴിയില്‍ വീണത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ച രാവിലെയും തുടരുകയാണെന്ന് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഒക്ടോബര്‍ 25-നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. 25-ന് വൈകിട്ട് കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാന്‍ നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നൂറടിയോളം താഴ്ചയില്‍ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 29ന് പുലര്‍ച്ചെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad