Type Here to Get Search Results !

Bottom Ad

പ്രസവ ശസ്ത്രക്രിയക്ക് കൈക്കൂലി: സര്‍ക്കാര്‍ ഡോക്ടര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷയും പിഴയും

Image result for court background

കേരളം (www.evisionnews.co): പ്രസവ ശസ്ത്രക്രിയ ചെയ്യാന്‍ കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ ഗൈനോക്കോളജിസ്റ്റ് റിനു അനസ് റാവുത്തറെ ശിക്ഷിച്ചത്. അരലക്ഷം രൂപയാണ് പിഴശിക്ഷയായി വിധിച്ചിരിക്കുന്നത്. പ്രസവ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതിനിടെ റിനു അനസിനെ വിജിലന്‍സ് സംഘം പിടികൂടിയിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കൊടുവിലാണ് കോടതി ഡോ.റിനു കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ചെറുന്നിയൂര്‍ ഉണ്ണികൃഷ്ണന്‍ ഹാജരായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad