
മുംബൈ (www.evisionnews.co) സഹോദരിയുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി കാമുകന് അയച്ചു കൊടുത്ത യുവതി അറസ്റ്റില്‍. മുംബൈയിലെ ബൈക്കുളയിലാണ് സംഭവം. വിവാഹിതനും മൂന്ന് മക്കളുടെ അച്ഛനുമായി ദിനേശ് യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി സഹോദരി കുളിക്കുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചു കൊടുക്കുകയായിരുന്നു.
ദിനേശിന്റെ ഫോണില്‍ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഭാര്യ കണ്ടതോടെയാണ് സംഭവം പുറത്തായത്. ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു. ദിനേശ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും വിവാഹം കഴിക്കണമെങ്കില്‍ സഹോദരിയുടെ നഗ്നചിത്രങ്ങള്‍ വേണമെന്നും പറഞ്ഞിരുന്നതായി യുവതി വീട്ടുകാരോട് പറഞ്ഞു.
സഹോദരി കുളിക്കുന്ന സമയം ദിനേഷിനെ വീഡിയോ കോള്‍ ചെയ്ത് കാണിക്കുകയായിരുന്നു. വീഡിയോ കോളിലെ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കുകയായിരുന്നു. ഈ ചിത്രങ്ങളാണ് ദിനേഷിന്റെ ഭാര്യ കണ്ടുപിടിച്ചത്.
ദിനേഷിന് യുവതിയുടെ സഹോദരിയോടുള്ള വൈരാഗ്യമാണ് കൃതൃത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. നവരാത്രി ദിനാഘോഷത്തിനിടെ പെണ്‍കുട്ടി ദിനേഷിന്റെ മുഖത്തടിച്ചു. ഇതിന്റെ ദേഷ്യത്തിനാണ് പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കാനെന്നോണം യുവതിയോട് സഹോദരിയുടെ നഗ്നചിത്രങ്ങള്‍ എടുക്കാന്‍ പറഞ്ഞത്.
Post a Comment
0 Comments