Type Here to Get Search Results !

Bottom Ad

സംസ്ഥാന സ്‌കൂള്‍ കലോത്സവം: 'കൊട്ടും വരയും' സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): സപ്തഭാഷ സംഗമ ഭൂമിയായ കാസര്‍കോട് ആതിഥ്യമരുളുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 60-ാമത് കലോത്സവത്തിന് വിളംബരം അറിയിച്ച് ജില്ലയിലെ 60പ്രമുഖ ചിത്രാരന്മാരും, മേളപ്പെരുമയിലൂടെ സംസ്ഥാനത്ത് ശ്രദ്ധേയനായ വാദ്യരത്‌നം മടിയന്‍ രാധാകൃഷ്ണമാരാരും ശിഷ്യന്മാരും ഒരേ സമയത്ത് ചിത്രം വരച്ചും താളവിസ്മയം കൊണ്ടും കാഞ്ഞങ്ങാടിനെ ശ്രദ്ധയമാക്കി.

കാഞ്ഞങ്ങാട് അലാമിപളളിയിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 'കൊട്ടും വരയും' പരിപാടി റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷിര്‍ മുഖ്യപ്രഭാഷണം നടത്തി. 

കാസര്‍കോട് ഡി.ഡി.ഇ പുഷ്പ, പബ്ലിസിറ്റി കണ്‍വീനര്‍ ജി.ജി തോമസ്, പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, സി.പി ഫൈസല്‍ മുഹമ്മദ് മുറിയനാവി (സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), ഭഗീരതി (സ്റ്റാന്റിംഗ് കമ്മിറ്റി), ഗംഗാ രാധാകൃഷ്ണന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), പ്രസ് ഫോറം പ്രസിഡന്റ് ഇ.വി ജയകൃഷ്ണന്‍, ഡോ. ബാലന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ യതീഷ് കുമാര്‍ റായി- എ.ഇ.ഒ. കുമ്പള, ജയരാജ് പി.വി, എ.ഇ.ഒ ഹോസ്ദുര്‍ഗ്, വിജയ് കുമാര്‍ എസ്.എസ്.കെ (ജില്ലാ പ്രൊജക്ട് ഓഫീസര്‍), ശശിധരന്‍ (ക്ഷണകമ്മിറ്റി കണ്‍വീനര്‍), സദാശിവന്‍ (കണ്‍വീനര്‍ മീഡയാ കമ്മിറ്റി) സംസാരിച്ചു.

ചിത്രരചനയ്ക്ക് പ്രമുഖ ചിത്രകാരന്മാരായ 1987- 88ലെ സംസ്ഥാന കലോത്സവത്തിന്റെ കലാതിലകം സബീന, ഇ.വി അശോകന്‍, ചിത്രന്‍ കുഞ്ഞിമംഗലം, രവി മാസ്റ്റര്‍ പീലിക്കോട്, പ്രഭന്‍ നീലേശ്വരം, ശ്യാമ ശശി, എരിപുറം മുഹമ്മദ്, സുകുപള്ളം നേതൃത്വം നല്‍കി. വാദ്യരത്‌നം രാധാകൃഷണന്‍ മാരാരെയും, ചിത്രക്കാരി സബീനനെയും ചടങ്ങില്‍ ആദരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad