Type Here to Get Search Results !

Bottom Ad

ചെമ്മനാട് ജമാഅത്ത് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം: 'പിര്സപ്പാട് 2020'പോസ്റ്റര്‍ പ്രകാശനം ചെയ്തു


ചെമ്മനാട് (www.evisionnews.co): 1996-98 കാലയളവില്‍ 8, 9, 10 ക്ലാസുകളില്‍ പഠിച്ച ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം പിര്സപ്പാട് 2020 ജനുവരി 25ന് ചെമ്മനാട് കെന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ പോസ്റ്റര്‍ മുന്‍ ഹെഡ്മാസ്റ്റര്‍ കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പ്രകാശനം ചെയ്തു. സച്ചിന്‍ പെരുമ്പള, നുറുദ്ദീന്‍ അട്ക്കത്ത് ബയല്‍, നിഷാദ് തെരുവത്ത്, ഷഹീദ് കിളിയന്തിരിക്കല്‍, സബാഹ് ചെമ്മനാട്, ഖലീല്‍ കുമ്പള, മുഹമ്മദ് കുഞ്ഞി നെല്ലിക്കുന്ന്, ശിഹാബ് ചെമ്മനാട്, ജാഫര്‍ ഉലൂജി, ഷാജഹാന്‍ നെല്ലിക്കുന്ന്, താബിഷ് ചെമ്മനാട് സംബന്ധിച്ചു. 20വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സഹപാടികളെ കാണാനുള്ള അവസരം അവിസ്മരണീയമായ മുഹൂര്‍ത്തമാക്കാനുള്ള തയാറെടുപ്പിലാണ് പിര്‌സപ്പാട് 2020യുടെ സംഘാടകര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad