കാസര്‍കോട് (www.evisionnews.co): അറുപതാമത് സ്‌കൂള്‍ കലാമേളയുടെ സ്വര്‍ണ്ണകപ്പ് കാസര്‍കോട് ജില്ലയിലെത്തി. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ സ്വര്‍ണകപ്പിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ 10മണിക്ക് തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്റെ നേതൃത്വത്തില്‍ സ്വര്‍ണ കപ്പിനെ സ്വീകരിച്ചത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം സ്വര്‍ണകപ്പ് കലോത്സവ നഗരിയിലെത്തും.
നവംബര്‍ 28മുതല്‍ ഡിസംബര്‍ ഒന്ന് വരെയാണ് കാഞ്ഞങ്ങാട്ട് കലോത്സവം നടക്കുന്നത്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കലാമാമാങ്കത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗംഭീര തയാറെടുപ്പുകളാണ് കാഞ്ഞങ്ങാട് നടക്കുന്നത്. കലാമേളക്ക് ഇന്നലെ കൊടിമരം ഉയര്‍ന്നതോടെ കൗമാര കലകളുടെ ആരവം ആകാശംമുട്ടെ നിറഞ്ഞിരിക്കുകയാണ്.
Post a Comment
0 Comments