Type Here to Get Search Results !

Bottom Ad

കോട്ടൂര്‍ വളവില്‍ അപകടം തുടര്‍ക്കഥ: മന്ത്രിക്ക് നിവേദനം നല്‍കി

മുളിയാര്‍ (www.evisionnews.co): അപകടങ്ങള്‍ തുടര്‍ക്കഥയായ ചെര്‍ക്കള- ജാല്‍സൂര്‍ സംസ്ഥാന പാതയിലെ മുളിയാര്‍ പഞ്ചായത്തില്‍പ്പെടുന്ന കോട്ടൂര്‍ വളവ് പ്രദേശത്ത് റോഡിന് വീതി കൂട്ടി വളവ് കുറച്ച് കോണ്‍ക്രീറ്റ് ഭിത്തി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് കത്തയച്ചു. 

നവംമ്പര്‍ അഞ്ചിന് നിയന്ത്രണംവിട്ട ലോറി ബൈക്കിലേക്ക് പാഞ്ഞുകയറി സമീപവാസിയായ ഈശ്വര ഭട്ട് മരിച്ചിരുന്നു. പിന്നീട് അഞ്ചിന് വൈകിട്ട് ബസും ആറിന് രാവിലെ ലോറിയും അപകടത്തില്‍പെടുകയുണ്ടായി. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട്മൂ ന്നുപേര്‍ മരണപ്പെട്ടതും ഇതേ സ്ഥലത്താണ്. വളവിന് പുറമെ ഒരു വശത്ത് കുന്നും മറുവശത്ത് കൊക്കയുമായതാണ് അപകടങ്ങള്‍ക്ക് ആക്കംകൂട്ടുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.




Post a Comment

0 Comments

Top Post Ad

Below Post Ad