മുംബൈ (www.evisionnews.co): മഹാരാഷ്ട്രയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ തുടരവേ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകേണ്ടി വരുമെന്ന ധനമന്ത്രിയും ബി.ജെ.പി നേതാവുമായ സുധീര്‍ മുങ്കന്തിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണം നടന്നിട്ടില്ലെന്നും നവംബര്‍ 7 നകം സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകണമെന്നുമായിരുന്നു സുധീര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്.
സുധീര്‍ മുങ്കന്തിവാറിന്റേത് ഭീഷണിപ്പെടുത്തല്‍ ആണന്നും ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് എതിരുമാണെന്നും ശിവസേന പ്രതികരിച്ചു. രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാണിച്ച് തങ്ങളെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ശിവസേന പറഞ്ഞു. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന ബി.ജെ.പിയുടെ ഭീഷണി മുഗളന്മാരുടെ ഭീഷണി പോലെയാണെന്നും ശിവസേന സാമ്നയില്‍ എഴുതിയ എഡിറ്റോറിയലില്‍ പറഞ്ഞു.
Post a Comment
0 Comments