Type Here to Get Search Results !

Bottom Ad

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിന് 25ന് വര്‍ണാഭ വരവേല്‍പ് നല്‍കും

കാസര്‍കോട് (www.evisionnews.co): അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികളെയും കാത്തുനില്‍ക്കുന്ന സ്വര്‍ണക്കപ്പിന് ഉജ്വല വരവേല്‍പ് നല്‍കാന്‍ ട്രോഫി കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ 25നാണ് സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്. പിലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം കാഞ്ഞങ്ങാട് നഗരം ചുറ്റി ഹോസ്ദുര്‍ഗില്‍ സമാപിക്കും. സ്വീകരണത്തിന് മുന്നോടിയായി മുഴുവന്‍ സ്വീകരണ കേന്ദ്രങ്ങളിലും പ്രാദേശിക സ്വാഗതസംഘം രൂപീകരിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പരിസര പ്രദേശത്തുള്ള സ്‌കൂളുകള്‍, സാംസ്‌കാരിക സംഘടനകള്‍, എന്നിവയുടെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കും. നവംബര്‍ 28മുതല്‍ ഡിസംബര്‍ ഒന്ന് വരെയാണ് സംസ്ഥാന കലോത്സവം നടക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad