Type Here to Get Search Results !

Bottom Ad

108 ആംബുലന്‍സ് സര്‍വീസ് മഞ്ചേശ്വരത്ത് ഫ്ളാഗ് ഓഫ് ചെയ്തു


കാസര്‍കോട് (www.evisionnews.co): സര്‍ക്കാരിന്റെ കനിവ് പദ്ധതി വഴി ആരംഭിച്ച 108 ആംബുലന്‍സ് സര്‍വീസിന് മഞ്ചേശ്വരം ബ്ലോക്കിന്റെ കീഴിലെ മംഗല്‍പാടി സി.എച്ച്.സിയില്‍ തുടക്കമായി. അപകടങ്ങളിലും അത്യാഹിതങ്ങളിലും പെടുന്നവര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. അടിയന്തിര ഘട്ടങ്ങളില്‍ ട്രോള്‍ ഫ്രീ നമ്പറായ 108ല്‍ വിളിച്ചു പൊതുജനങ്ങള്‍ക്ക് ഈ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താം. 

മംഗല്‍പാടി സി.എച്ച്.സിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ദിവാകര്‍, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മിസ്ബാന, സൈറ ബാനു, പ്രസാദ് റൈ, എച്ച്.എം.സി കമ്മിറ്റി അംഗങ്ങളായ ഹമീദ് കോസ്‌മോസ്, മുനീര്‍ കെ.പി ഉപ്പള, രാഘവ ചേരാള്‍, സെഡ്.എ കയ്യാര്‍, പി.എം സലീം, എം.ബി യൂസുഫ്, അബു തമാം, റഷീദ് മാസ്റ്റര്‍, മുഹമ്മദ് ഉപ്പള ഗേറ്റ്, ഡോ. ചന്ദ്രമോഹന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad