WebDesk Evision
കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മണ്ഡലം പിടിക്കാന്‍ ആസൂത്രിതമായ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന ബി.ജെ.പി കര്‍ണാടകയില്‍ നിന്നും ആറായിരത്തോളം ആര്‍.എസ്.എസ് വളണ്ടിയര്‍മാരെ രംഗത്തിറക്കാന്‍ നീക്കം. ഉപതെരഞ്ഞെടുപ്പിന് ചുരുങ്ങിയ നാള്‍ മാത്രം ബാക്കിയിരിക്കെയാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി ഗൃഹപ്രവേശനം മാത്രം ലക്ഷ്യംവെച്ച് 17, 18, 19 തിയതികളിലായി ആറായിരത്തോളം ആര്‍.എസ്.എസ് കേഡര്‍മാരെ ഇറക്കുന്നത്.
മണ്ഡലത്തില്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കുമെന്ന ഭയമാണ് നിശബ്ദ പ്രചാരണത്തിലൂടെ ന്യൂനപക്ഷ വോട്ടുകളും ചില സമുദായ വോട്ടുകള്‍ മറിക്കാനുള്ള പുതിയ തന്ത്രവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് സംസ്ഥാന-ജില്ലാ- പഞ്ചായത്ത്തല നേതാക്കളെ അടക്കം ആറായിരത്തോളം പേരെ മഞ്ചേശ്വരത്തെത്തിക്കാനാണ് ബി.ജെ.പി നീക്കം. (www.evisionnews.co)യു.ഡി.എഫ്- എല്‍.ഡി.എഫ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ മൂന്നാംഘട്ട പരസ്യ പ്രചാരണവുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് വീടുകയറിയുള്ള നിശബ്ദ പ്രചാരണം ബി.ജെ.പിയുടെ നേതൃത്വത്തില്‍ സജീവമാക്കുന്നത്.
പ്രത്യക്ഷത്തിലുള്ള എല്ലാവിധ പ്രചാരണ പ്രവര്‍ത്തനങ്ങളും ഒഴിവാക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി പ്രകടനവും ബൈക്ക് റൈസും പോലുള്ള പരസ്യമായ കോലാഹനങ്ങള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. പുറമെ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ ബി.ജെ.പിക്ക് വോട്ടുചെയ്യില്ലെന്ന ധ്വനി വരുത്തിത്തീര്‍ത്ത് മറ്റിതര പാര്‍ട്ടിക്കാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മണ്ഡലത്തില്‍ നിന്നും കിട്ടാവുന്ന മുസ്ലിം- ഹിന്ദുവോട്ടുകള്‍ പെട്ടിയിലാക്കുക എന്നതാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്ന നിശബ്ദ പ്രചാരണത്തിന്റെ പ്രധാന അജണ്ട. സി.പി.എമ്മിന്റെ പരമാവധി മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കുന്നതിന്റെ ഭാഗമായി ചില പ്രാദേശിക നേതാക്കളെ നേരില്‍കണ്ട് വാഗ്ദനങ്ങള്‍ നല്‍കി വശത്താക്കാനുള്ള നീക്കവും (www.evisionnews.co)നടക്കുന്നുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈയുടെ ജാതി വോട്ട് തടയാനും അതു പരമാവധി ബി.ജെ.പി കോര്‍ട്ടിലെത്തിക്കാനുമുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി മംഗളൂരുവില്‍ നിന്നും അതേജാതിക്കാരായ ബി.ജെ.പി പ്രവര്‍ത്തകരെ മണ്ഡലത്തിച്ച് വോട്ടുമറിക്കാനും ശ്രമമുണ്ട്.
ഹിന്ദു ഐക്യവേദി നേതാവ് രവീശതന്ത്രിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയുടെ പ്രാദേശിക ഘടകങ്ങളിലുണ്ടായ അനൈക്യംമൂലം മഞ്ചേശ്വരം മണ്ഡലത്തില്‍ ആര്‍.എസ്.എസ് പ്രാചരണ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിക്കുന്നത്. തുടര്‍ന്ന് ആര്‍.എസ്.എസ് നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രചാരണം ശക്തമായിരുന്നു.
ഹിന്ദു ഐക്യവേദി നേതാവ് രവീശതന്ത്രിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയുടെ പ്രാദേശിക ഘടകങ്ങളിലുണ്ടായ അനൈക്യംമൂലം മഞ്ചേശ്വരം മണ്ഡലത്തില്‍ ആര്‍.എസ്.എസ് പ്രാചരണ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിക്കുന്നത്. തുടര്‍ന്ന് ആര്‍.എസ്.എസ് നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രചാരണം ശക്തമായിരുന്നു.
ബി.ജെ.പി അധ്യക്ഷതന്‍ അമിത് ഷായുടെ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്നാണ് രവീശതന്ത്രിയെ മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. കോന്നിയും മഞ്ചേശ്വരവും വിജയപ്രതീക്ഷ നല്‍കുന്നതായി ഇതിനകം തന്നെ സംസ്ഥാന വലിയിരുത്തലുകള്‍ വന്ന സ്ഥിതിക്ക് എന്തുവില കൊടുത്തും മഞ്ചേശ്വരം പിടിച്ചെടുക്കുക (www.evisionnews.co) എന്നതാണ് ബി.ജെ.പി ലക്ഷ്യം. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഹൊസങ്കടി ചര്‍ച്ച് അക്രമമടക്കം യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെച്ച് ക്രിസ്തീയവോട്ടുകളും ഭിന്നിപ്പിക്കാനുള്ള തന്ത്രവും ബി.ജെ.പി പയറ്റുന്നുണ്ട്.
Post a Comment
0 Comments