കോഴിക്കോട് (www.evisionnews.co): സഊദി കെഎംസിസി കിഴക്കന്‍ പ്രവിശ്യാ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സി.എച്ച് മുഹമ്മദ് കോയ കര്‍മസേവാ പുരസ്‌കാരത്തിന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ അര്‍ഹനായി. 11ന് ദമാമില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പുരസ്‌കാരം സമ്മാനിക്കും.
മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനില്‍ പ്രാദേശിക ഭാരവാഹിയായി സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കമിട്ട സുബൈര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ മലപ്പുറത്ത് കോര്‍ദോവയില്‍ നടന്ന ത്രിദിന സമ്മേളനവും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും സുബൈറിന്റെ സംഘാടക പാടവം തെളിയിക്കുന്നതായിരുന്നു.
വാണിമേലിലെ മുസ്ലിം ലീഗ് നേതാവായിരുന്ന പരേതനായ സി.കെ മമ്മു മാസ്റ്ററുടെയും സാറയുടെയും മകനാണ്. സീനത്താണ് ഭാര്യ. മക്കള്‍: നാദിറ സുബൈര്‍ (തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് യൂണിയന്‍ സെക്രട്ടറി), സമാമ നൂരിയ ( ഫറൂഖ് കോളജില്‍ ബിഎസ്.സി സൈക്കോളജി വിദ്യാര്‍ത്ഥി), അക്തര്‍ അഹമ്മദ് (ക്രസന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥി).

Post a Comment
0 Comments