Type Here to Get Search Results !

Bottom Ad

ജ്വല്ലറി ഉടമയെയും മകനെയും അക്രമിച്ച കേസിലെ മുഖ്യപ്രതിയെ വിട്ടു

Image result for courtകാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ ബിന്ദു ജ്വല്ലറി ഉടമയെയും മകനെയും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാളെയും വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയെ കോടതി വിട്ടയച്ചു. തൃശ്ശൂര്‍ മുപ്പിയം അരങ്ങത്ത് വീട്ടില്‍ എ.ബി ജോഷിദാസിനെയാണ് (48) ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനെ തുടര്‍ന്ന് വിട്ടയച്ചത്. 2005 ആഗസ്റ്റ് ഒന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബിന്ദു ജ്വല്ലറി ഉടമ കുഞ്ഞിക്കണ്ണനും മകന്‍ അഭിലാഷും മനോജ് എന്ന യുവാവുമാണ് അക്രത്തിനിരയായത്. കുഞ്ഞിക്കണ്ണനും അഭിലാഷും ജ്വല്ലറി പൂട്ടിയ ശേഷം രാത്രി 9.45മണിയോടെ കാസര്‍കോട് താലൂക്ക് ഓഫീസിന് പിറകുവശത്തെ റോഡിലൂടെ കാറില്‍ പോകുന്നതിനിടെ ജോഷി ദാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം വാഹനം തടയുകയും ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസിലെ മറ്റ് പ്രതികളെ നേരത്തെ വിട്ടയച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad