കേരളം (www.evisionnews.co): പാവറട്ടി കസ്റ്റഡി മരണക്കേസില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, എം.ജി അനൂപ് കുമാര്‍, എക്സൈസ് ഓഫീസര്‍ നിധിന്‍ എം മാധവ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവുമായി പിടികൂടിയ പ്രതി രഞ്ജിത്ത് എക്സൈസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ അന്വേഷണവിധേയമായി ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇവരെ കൂടാതെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.എം സ്മിബിന്‍, എം.ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവര്‍ വി.ബി ശ്രീജിത്ത് എന്നിവരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ഒളിവിലാണ്.
കേസില്‍ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂര്‍ എസിപി ബിജുഭാസ്‌കറിന്റെ മുമ്പില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എട്ട് ഉദ്യോഗസ്ഥരും പ്രതികരിച്ചിരുന്നില്ല. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നില്ല.
ഇതിനെ തുടര്‍ന്ന് എട്ടു ഉദ്യോഗസ്ഥരുടെയും വീടുകളില്‍ പോലീസ് നോട്ടീസ് പതിച്ചിരുന്നു. എത്രയും വേഗം ചോദ്യംചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നതെങ്കിലും ഉദ്യോഗസ്ഥരെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.
Post a Comment
0 Comments