Type Here to Get Search Results !

Bottom Ad

'ഇളയ മകളെ കൊന്നത് തന്നെ. നിര്‍ണായക മൊഴി പോലീസ് രേഖപ്പെടുത്തിയില്ല': സഹോദരിമാരുടെ അമ്മ

Image result for walayar case

കേരളം (www.evisionnews.co): തന്റെ ഇളയ കുട്ടിയെ കൊന്നത് തന്നെയാണെന്ന് വാളയാറിലെ സഹോദരിമാരുടെ അമ്മ. ചേച്ചി മരിച്ച സമയത്ത് മുഖംമൂടി ധരിച്ച രണ്ട് പേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയമകള്‍ പറഞ്ഞത് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് അറിഞ്ഞ പ്രതികള്‍ ഇളയമകളേയും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും അമ്മ പറഞ്ഞു. ഇളയമകള്‍ നല്‍കിയ മൊഴി എന്തുകൊണ്ടാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടാത്തതെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു.

വാളയാര്‍ കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ച സംഭവിച്ചതായി തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കുറ്റപത്രത്തിന്റെ പകര്‍പ്പും അമ്മയുടെ മൊഴിയും. ഇളയ കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയിട്ടില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ മൊഴി രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി വാങ്ങണമെന്നാണ് നിയമം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad