21,22 തിയതികളില്‍ ഉദ്യോഗസ്ഥര്‍ ചെമ്പരിക്കയിലും മറ്റും തെളിവെടുപ്പുകള്‍ നടത്തുമെന്നാണ് വിവരം. 2010ഫെബ്രുവരി 15നാണ് അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്കയിലെ കടുക്കക്കല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കല്‍ പൊലിസ്, ക്രൈംബ്രാഞ്ച് എന്നിവര്‍ അന്വേഷണം നടത്തിയെങ്കിലും മരണത്തെ മറ്റൊരു ദിശയിലേക്കു തിരിച്ചു വിടാനുള്ള ശ്രമമാണ് ഉണ്ടായത്. കഴിഞ്ഞ എട്ടു വര്‍ഷത്തിലധികമായി സി.ബി.ഐ കേസന്വേഷണം നടത്തുന്നുണ്ടെങ്കിലും ലോക്കല്‍ പൊലീസിന്റെ പാതയില്‍ കൂടിയുള്ള അന്വേഷണമായിരുന്നു നടത്തിവന്നിരുന്നത്. ഉന്നതതല മെഡിക്കല്‍ സംഘവും ഉന്നത ഉദ്യോഗസ്ഥരും എത്തുന്നതോടെ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്നും പ്രതികള്‍ പിടിയിലാകുമെന്നുള്ള പ്രതീക്ഷിയിലാണ് കാസര്‍കോട്ടെ ജനങ്ങള്‍.
ചെമ്പരിക്ക ഖാസി കേസ്: ഉന്നത മെഡിക്കല്‍ സംഘം 21ന് കാസര്‍ക്കോട്ടെത്തും
19:01:00
0
Post a Comment
0 Comments