കേരളം: (www.evisionnews.co)സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ കൊല്ലം ചെമ്മാമുക്കിൽ മകൻ അമ്മയെ കൊന്നുകുഴിച്ചുമൂടി. ചെമ്മാമുക്ക് നീതിനഗറിൽ സാവിത്രിയമ്മയാണ് കൊല്ലപ്പെട്ടത്. മകളുടെ പരാതിയിൽ സാവിത്രിയമ്മയുടെ ഇളയമകൻ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്തംബർ മൂന്നാം തിയതി മുതലാണ് സാവിത്രിയമ്മയെ കാണാതാകുന്നത്. ഒപ്പം താമസിച്ചിരുന്ന ഇളയമകൻ സുനിലിനോട് അയൽവാസികൾ തിരക്കിയെങ്കിലും അമ്മ വീട്ടിൽ നിന്നും പോയെന്നായിരുന്നു മറുപടി.
മകളായ ലാലി പരാതി നൽകിയത്തിനു പിന്നാലെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ മകൻ സുനിലിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ സാവിത്രിയമ്മയെ കൊന്ന് പുരയിടത്തിൽ കുഴിച്ചിട്ടുവെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ലഹരിക്കടിമയായ സുനിൽ നിരന്തരം സാവിത്രിയമ്മയെ മർദിച്ചിരുന്നു. മറ്റൊരു കൊലക്കേസിൽ കൂടി പ്രതിയാണ് സുനിൽ.
കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന സുനിലിന്റെ സുഹൃത്ത് കുട്ടനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments