Type Here to Get Search Results !

Bottom Ad

വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാന്‍ ആഹ്വാനം ചെയ്ത് എന്‍.എസ്.എസ്


കേരളം (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ച് എന്‍.എസ്.എസ്. സംഘടനയുടെ ശരിദൂര പ്രഖ്യാപനമെന്നാല്‍ യു.ഡി.എഫ് അനുകൂല നിലപാടാണെന്ന് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ സംഗീത് കുമാര്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ 38 കരയോഗങ്ങളിലെ സമ്മേളനങ്ങളിലും യു.ഡി.എഫിന് അനുകൂലമായ നിലപാടെടുക്കാന്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സമദൂരത്തില്‍ നിന്ന് മാറി ശരിദൂരത്തിലെത്തിയിരിക്കുകയാണ്. ആ തീരുമാനം നമ്മള്‍ താഴേത്തട്ടില്‍ നടപ്പാക്കുന്നു അത്രേയുള്ളൂ എന്ന് സംഗീത് കുമാര്‍ പറഞ്ഞു.

എന്‍.എസ്.എസ് നിലപാടിനോട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി പരസ്യമായി നിലപാടെടുത്ത പഴയ കാലത്തേക്ക് എന്‍എസ്എസ് തിരിച്ചുപോവുകയാണോ. എല്ലാ പാര്‍ട്ടിയിലും പെട്ട ആളുകള്‍ എന്‍.എസ്.എസിലുണ്ട്. സ്വന്തം രാഷ്ട്രീയാഭിപ്രായമുള്ളവര്‍ അതനുസരിച്ച് വോട്ട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad