കാഞ്ഞങ്ങാട് (www.evisionnews.co): 28 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട്ടെക്കെത്തിയ സംസ്ഥാന കലോത്സവം വന്‍ജനപങ്കാളിത്തത്താല്‍ വിജയിപ്പിക്കാന്‍ പ്രചാരണ കമ്മിറ്റി വ്യത്യസ്തങ്ങളായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പബ്ലിസിറ്റി കമ്മിറ്റി യോഗത്തില്‍ വച്ച് പ്രചരണത്തിന്റെ ഭാഗമായുള്ള പ്രൊമോ വീഡിയോ, ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരങ്ങളുടെ പ്രഖ്യാപനം നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വഹിച്ചു. മത്സര എന്‍ട്രി നല്‍കാനുള്ള അവസാന തിയതി നവംബര്‍ അഞ്ചു വരെയായിരിക്കും. കേരളത്തിന്റെ കല, സാംസ്‌കാരികം, വിനോദ സഞ്ചാരം, സപ്ത ഭാഷ , എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള അറുപത് സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിര്‍മിച്ച് പബ്ലിസിറ്റി കമ്മിറ്റിയുടെ ഫേസ് ബുക്ക് മെസേഞ്ചറിലേക്കോ ഇന്‍സ്റ്റാഗ്രാം വഴിയോ അയക്കണം. Kalolsavam2019 Publictiy, www.instagram.com/kalolsavam_publicity
വിജയികള്‍ക്ക് 5000രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സ്വര്‍ണ്ണനാണയവും സമ്മാനമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി പബ്ലിസിറ്റി കമ്മിറ്റി മിഡിയ കോഡിനേറ്റര്‍ റഫീഖ് കേളോട്ട്, ജോ. കണ്‍വീനര്‍ സമീല്‍ അഹമദ് റിട്ടാസ്, 9744699211 9995238336, +919400077000, 9961990919 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കലോത്സവത്തിന്റെ വിവിധ ഉപസമിതികളെയും സന്നദ്ധ സംഘടകളെയും പൊതുജനങ്ങളെയും കലാകാരന്മാരെയും ഏകോപിപ്പിച്ച് മുഴുവന്‍ ജനങ്ങളെയും കാഞ്ഞങ്ങാട് എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണ പരിപാടികള്‍ നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി.വി രമേശന്‍ നിര്‍ദ്ദേശിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്ത പ്രചരണമായിരിക്കും നടത്തുക.പ്രചരണ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവര്‍ത്തന മാര്‍ഗ്ഗ രേഖക്ക് കാഞ്ഞങ്ങാട്ട് ചേര്‍ന്ന സബ് കമ്മിറ്റി യോഗം അംഗീകാരം നല്‍കി.
അതിന്റെ ഭാഗമായി ഡിജിറ്റല്‍ പ്രചാരണം നടത്തും. നവം ഒന്നിന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അറുപത് കലാകാരന്മാരെ പങ്കെടുപ്പിച്ച് കൊട്ടുംവരയും എന്ന പരിപാടി സംഘടിപ്പിക്കും. വിവിധ കള്‍ച്ചറല്‍ വേദികളെ ഉള്‍പ്പെടുത്തി സെമിനാര്‍ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ ക്ലബ് ഭാരവാഹികളുടെയും ശില്പികളുടെയും യോഗം വിളിച്ചുചേര്‍ക്കും. ഗ്രീന്‍ അറുപത് എന്ന പേരില്‍ ജില്ലയില്‍ സംരക്ഷണമേറ്റെടുക്കുന്ന 60 ഭവനങ്ങളില്‍ മാവില്‍ തൈകള്‍ നട്ടു പിടിപ്പിക്കും. അതോടൊപ്പം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഫ്‌ളാഷ് മോബ്, വാഹനപ്രചാരണ പരിപാടി തുടങ്ങിയ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. ജില്ലയിലെ വിവിധ പട്ടണങ്ങളില്‍ തെരുവോര ചിത്രരചനകള്‍ നടത്താനും വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടു കൂടി മണല്‍ ശില്പങ്ങള്‍ നിര്‍മിക്കാനും ആസൂത്രണം ചെയ്തു.
പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ജിജി തോമസ് പ്രവര്‍ത്തന മാര്‍ഗരേഖ അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമ്മൂദ് മുറിയനാവി, ലെയ്‌സണ്‍ ഓഫീസര്‍ വേണുഗോപാലന്‍, കേവീസ് ബാലകൃഷ്ണന്‍, സി.പി ഫൈസല്‍, രവി മാസ്റ്റര്‍ പിലിക്കോട്, പി. രതിഷ് കുമാര്‍, വി.എന്‍ പ്രസാദ്, സുരേഷ് ബേക്കല്‍, ബിന്ദു.എസ്, സുബിന്‍ ജോസ് സംസാരിച്ചു. വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും വൈസ് ചെയര്‍മാന്‍ പ്രിന്‍സ് മോന്‍ വി.പി നന്ദിയും പറഞ്ഞു.
Post a Comment
0 Comments