കാസര്‍കോട് (www.evisionnews.co): പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയില്‍ താമസസ്ഥലത്ത് വധക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി പി.കെ സുധാകരനടക്കം 97പേരെയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിസ്തരിച്ചത്. ഒക്ടോബര്‍ 18ന് കേസ് വീണ്ടും പരിഗണിക്കും.
2017 മാര്‍ച്ച് 20ന് രാത്രിയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.

Post a Comment
0 Comments