Type Here to Get Search Results !

Bottom Ad

സൗദിയിലേക്ക് എല്ലാ സന്ദര്‍ശക വിസക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു

Image result for soudi

സൗദി (www.evisionnews.co): സൗദിയിലേക്ക് എല്ലാവിധ സന്ദര്‍ശക വിസക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനത്തിനൊപ്പം ബന്ധു സന്ദര്‍ശനവും മുന്നൂറ് റിയാലിന് സാധിക്കും. ഒരു മാസത്തെയും ഒരു വര്‍ഷത്തെയും സന്ദര്‍ശക വിസക്കും ഇനി മുതല്‍ മുന്നൂറ് റിയാല്‍ മതി.

ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഏകീകൃത ഫീസ് ആയ 300 റിയാല്‍ ബാധകമായിരിക്കും. മൂന്ന് മാസം കാലാവധിയുള്ളതാണ് ഒന്നാമത്തെ വിസ. ഇതില്‍ ഓരോ മാസവും പുറത്ത് പോയി മടങ്ങിയെത്തണം. ഒരു വര്‍ഷം കാലാവധിയുള്ളതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഈ വിസയില്‍ എത്ര തവണയും രാജ്യത്തിന് പുറത്തു പോയി വരാം. ചുരുങ്ങിയത് മൂന്ന് മാസത്തിന് ശേഷം ഒരു തവണയെങ്കിലും പുറത്ത് പോയി വരണം. ട്രാന്‍സിറ്റ് വിസയുടെ കാലാവധി 96മണിക്കൂറാണ്. ഇതുപയോഗിച്ച് കണക്ഷന്‍ ഫ്‌ലൈറ്റുകളുപയോഗിക്കുന്നവര്‍ക്ക് രാജ്യത്ത് മണിക്കൂറുകള്‍ തങ്ങാനുള്ള അവസരം ലഭിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad