കേരളം (www.evisionnews.co): ഗതാഗത നിയമ ലംഘകര്‍ക്കുള്ള പിഴത്തുക പകുതിയായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങള്‍ക്ക് 1,000രൂപയില്‍ നിന്ന് 500രൂപ ആയേക്കും. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ 5,000 രൂപയില്‍ നിന്ന് 3,000 ആക്കും. പെര്‍മിറ്റ് ലംഘനം, ഓവര്‍ലോഡ് എന്നിവയ്ക്കും പിഴയില്‍ ഇളവു നല്‍കാനാണ് ആലോചന. എന്നാല്‍ മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് പിഴ കുറയ്ക്കില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച എടുക്കും.
ഗതാഗത നിയമം ലംഘിച്ചാലുള്ള ഉയര്‍ന്ന പിഴത്തുക ഉടന്‍ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു വ്യക്തത വരുന്നതുവരെയാണ് ഉയര്‍ന്ന പിഴ ഒഴിവാക്കുന്നത്. കേന്ദ്രം പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ബോധവല്‍ക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

Post a Comment
0 Comments