Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് മില്‍മ പാലിന് അഞ്ച് മുതല്‍ ഏഴുരൂപ വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ


കേരളം (www.evisionnews.co): സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ലിറ്ററിന് അഞ്ചുമുതല്‍ ഏഴു രൂപവരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മില്‍മക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ.

മില്‍മ അധികൃതര്‍ വകുപ്പ് മന്ത്രിയുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. എത്ര രൂപവരെ വര്‍ധിപ്പിക്കാം എന്നത് ഈ ചര്‍ച്ചയിലാവും തീരുമാനമാവുക. 2017ലാണ് അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത്. അന്ന് നാല് രൂപ കൂട്ടിയപ്പോള്‍ 3.35രൂപ കര്‍ഷകന് ലഭിച്ചു. ഇത്തവണ വിലകൂട്ടുമ്പോഴും അതിന്റെ ഗുണം കര്‍ഷകനാണ് ലഭിക്കുക എന്ന് മില്‍മ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ പാല്‍ വില നാലുരൂപ വര്‍ധിച്ച് 46രൂപയാക്കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad