Type Here to Get Search Results !

Bottom Ad

ഗോള്‍ മഴ പെയ്യിച്ച അഫ്ഹാമിന് സി.എച്ച് വായനശാലയുടെ സ്‌നേഹാദരം


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കാസര്‍കോട് ജില്ലക്ക് വേണ്ടി അണ്ടര്‍ പത്ത് വിഭാഗത്തില്‍ ഒമ്പത് ഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യങ് ചാലഞ്ചേഴ്‌സ് ജൂനിയര്‍ താരം അഹ്മദ് അഫാമിന് കുന്നില്‍ സി.എച്ച് ലൈബ്രറി സ്‌നേഹോപഹാരം നല്‍കി. പ്രസിഡന്റ് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. 

സിദ്ധീഖ് ബേക്കല്‍, സീതു കസബ് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. എം.എ നജീബ്, അംസു മേനത്ത്, ഇര്‍ഫാന്‍ കുന്നില്‍, സവാദ് മൊഗര്‍, ഷഫീഖ് പീബീസ്, റാസിഖ്, സിനാന്‍, നസീര്‍, ജിഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മിറാക്കിള്‍ അക്കാദമി താരം കൂടിയായ അഫ്ഹാം കാസര്‍കോടിന് വേണ്ടി ഒമ്പത് ഗോളുകളാണ് നേടിയത്. സെമിയില്‍ ആറു ഗോളിന് തിരുവനന്തപുരത്തെ തോല്‍പിച്ചാണ് കാസര്‍കോട് ഫൈനലില്‍ പ്രവേശിച്ചത്. 

ഫൈനലില്‍ കാസര്‍കോട് എറണാകുളത്തോട് തോറ്റു. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സ്വദേശിയായ അഫ്ഹാം സെമിയില്‍ രണ്ടു ഫൈനലില്‍ ഒന്നുമടക്കം ഒമ്പതും ഗോളുകളാണ് നേടിയത്. കമ്പാര്‍ മിറാക്കിള്‍ അക്കാദമിയില്‍ നിന്നും പരിശീലനം നേടിയ അഫ്ഹാം ജയ്മാതാ സ്‌ക്കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിയാണ്. സി.എച്ച് വായനശാല ബാലവേദി അംഗമാണ് അഫ്ഹാം. ഒളയത്തടുക്ക ഉടുപ്പി വിഹാര്‍ ഹോട്ടലുടമയായ എം.എ അബ്ദുല്‍ റഹിമാന്‍- സുഹ്‌റ ദമ്പതികളുടെ മകനാണ് അഫ്ഹാം.




Post a Comment

0 Comments

Top Post Ad

Below Post Ad