
ഇടുക്കി (www.evisionnews.co): അടിമാലി പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നെഹ്‌റു ട്രോഫി വള്ളം കളിക്കായി ഡ്യൂട്ടിയിട്ടെങ്കിലും ഇവര്‍ പോയിരുന്നില്ല.
അസൗകര്യമായതിനാല്‍ പോകാന്‍ കഴിയില്ലെന്ന് ഇവര്‍ സ്റ്റേഷനിലെ റൈറ്ററെ അറിയിച്ചിരുന്നു. ഇതിന്റെ പേരില്‍ സ്റ്റേഷനിലെ റൈറ്റര്‍ അധിക്ഷേപിച്ചെന്നും ഇതേ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണു ആരോപണം.
Post a Comment
0 Comments