കാസര്‍കോട് (www.evisionnews.co): ബുള്ളറ്റും വാനും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. എസ്.ബി.ഐ കണ്ണൂര്‍ അഡ്മിനിസ്ട്രേറ്റീവ് ചീഫ് മാനേജറും കാസര്‍കോട് കൂഡ്‌ലൂ സ്വദേശിയുമായ ഗിരീഷ് കുമാര്‍ (45)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 7.50 മണിയോടെ പിലിക്കോട് തോട്ടം ഗേറ്റിലാണ് അപകടം. ഗിരീഷ് കുമാര്‍ സഞ്ചരിച്ച ബുള്ളറ്റില്‍ എതിരെവന്ന വാന്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെള്ളിക്കോത്തെ അമ്പിളിയാണ് ഭാര്യ. ഭാര്യാ വീട്ടില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്നു ഗിരീഷ് കുമാര്‍. ഇതിനിടെയാണ് അപകടമുണ്ടായത്. ഏകമകള്‍ അനഘ. ചന്തേര എ.എസ്.ഐ വിജയന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment
0 Comments