Type Here to Get Search Results !

Bottom Ad

മാപ്പിളപ്പാട്ടുകള്‍ക്കൊരാമുഖം സബീനപ്പാട്ടുകളിലൂടെ പുസ്തക പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): അബ്ദുല്‍ ഖാദര്‍ വില്‍റോഡി രചിച്ച മാപ്പിളപ്പാട്ടുകള്‍ക്കൊരാമുഖം സബീനപ്പാട്ടിലൂടെ എന്ന ഗ്രന്ഥം കേരളമാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖ മലയാള സാഹിത്യകാരന്‍ പ്രൊഫ. എം.എ റഹ്മാന്‍ ഡോ. എം.കെ കുമ്പളക്ക് നല്‍കി പ്രകാശനം ചെയ്തു. കവി പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.കെ അബ്ദുല്ലക്കുഞ്ഞി പുസ്തകം പരിചയപ്പെടുത്തി. ആരിഫ് കാപ്പില്‍, ടി.എ ഷാഫി, എ.എസ് മുഹമ്മദ് കുഞ്ഞി,

മുജീബ് അഹമ്മദ്, അഷ്‌റഫലി ചേരങ്കൈ, അഡ്വ. ബി.എഫ് അബ്ദുല്‍ റഹിമാന്‍, വി.വി പ്രഭാകരന്‍, സി.എല്‍ ഹമീദ്, മുജീബ് കമ്പാര്‍, റഊഫ് ബായിക്കര, ഇബ്രാഹിം ചെര്‍ക്കള, രവീന്ദ്രന്‍ പാടി, എം.എ നജീബ്, അബ്ദുല്ല പടന്ന, എ.പി ഷംസുദ്ധീന്‍ ബ്ലാര്‍ക്കോട്, യൂസുഫ കട്ടത്തടുക്ക, സിദ്ധീഖ് എരിയാല്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ വില്‍റോഡി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad