ചെമ്പരിക്ക (www.evisionnews.co): ദീര്‍ഘകാലമായി അധ്യാപനം നടത്തിവരുന്ന ഗംഗ കൃഷ്ണന്‍ ടീച്ചറെയും അബൂബക്കര്‍ കുഞ്ഞി മാഷിനെയും അബ്ദുല്‍ റഹ്മാന്‍ ദാരിമിയെയും എം.എസ്.എഫ് ചെമ്പരിക്ക ശാഖാ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം നവാസ് ചെമ്പരിക്ക, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ജംഷീദ്, എം.എസ്.എഫ് പഞ്ചായത്ത് ട്രഷറര്‍ മുഷമ്മിര്‍, ചെമ്പിരിക്ക ശാഖാ ട്രഷറര്‍ ഇസ്മായില്‍, ശിഹാബ്, റാഷിദ്, മഷൂദ്, ഫത്താഹ്, ഖാദര്‍ മാണി, സാബിത്ത് സംബന്ധിച്ചു.
കീഴൂര്‍ (www.evisionnews.co): കീഴൂരിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കിയും എസ്.എസ്.എല്‍.സി കോച്ചിംഗ് നല്‍കിയും സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് നല്‍കിയും സമൂഹത്തിന്റെ ഉന്നതിയില്‍ എത്തിക്കുന്നതിന് പ്രവര്‍ത്തിച്ച മഹത് വ്യക്തിത്വമായ ഇസ്മായില്‍ മാഷിനെ എം.എസ്.എഫ് കീഴൂര്‍ ശാഖ കമ്മിറ്റി ആദരിച്ചു. ജസില്‍ എന്ന വിദ്യാര്‍ത്ഥിക്ക് ഉപഹാര വിതരണവും നടത്തി. എം.എസ്.എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് ആശിഖ് കീഴൂര്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ ഹഫിസ് കീഴൂര്‍, സ്വാഗതം പറഞ്ഞു. അസീസ് കീഴൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം നവാസ് ചെമ്പരിക്ക, യൂത്ത് ലീഗ് സെക്രട്ടറി സാജിദ് കീഴൂര്‍. മുനീര്‍ മിലിട്ടറി, ഉബൈദ്, ജംഷി കീഴൂര്‍ പ്രസംഗിച്ചു.


Post a Comment
0 Comments