കേരളം (www.evisionnews.co): മൂവാറ്റുപുഴയില്‍ ബസില്‍ നിന്നും റോഡില്‍ ഇറക്കിവിട്ട രോഗി മരിച്ചു. ബസില്‍ കുഴഞ്ഞുവീണ രോഗിയെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് ജീവനക്കാര്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മൂവാറ്റുപുഴ- വണ്ണപ്പുഴ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന വണ്ണപ്പുഴ സ്വദേശിയായ സേവ്യര്‍ എന്നയാളാണ് മരിച്ചത്.
ബസില്‍ വെച്ച് ദേഹാസ്യാസ്ഥ്യം ഉണ്ടായതോടെ തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ഇദ്ദേഹം ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവനക്കാര്‍ ബസ് അല്‍പംകൂടി മുന്നോട്ടു കൊണ്ടുപോയ ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.
ഞാറക്കാടെന്ന സ്ഥലത്താണ് ഇദ്ദേഹത്തെ ഇറക്കിവിട്ടത്. ഞാറക്കാടുനിന്നും ഇദ്ദേഹം ഓട്ടോയില്‍ കയറി ആശുപത്രിയില്‍ എത്തുകയായിരുന്നു. വണ്ണപ്പുറം സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയ്ക്കായി എത്തിയത്. ആശുപത്രിയില്‍ എത്ത് അല്‍പസമത്തിനകം തന്നെ ഇദ്ദേഹം മരിച്ചു. നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖമുള്ളയാളായിരുന്നു ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു.

Post a Comment
0 Comments