Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് ജില്ലാ ആദര്‍ശ പാഠശാലയ്ക്ക് തുടക്കമായി


കാസര്‍കോട് (www.evisionnews.co): അഹ്ലുസുന്നതി വല്‍ ജമാഅത്തിന്റെ ആശയദര്‍ശങ്ങള്‍ പുതിയ തലമുറയില്‍ എത്തിക്കുന്നതിന് വേണ്ടി സുന്നീ യുവജന സംഘം ജില്ലാതല ആദര്‍ശാലക്ക് മൊഗ്രാല്‍ പുത്തൂര്‍ പറപ്പാടി ജൂനിയര്‍ കോളജില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി സ്വാഗതം പറഞ്ഞു. 

സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ യമാനി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, പി.എസ് ഇബ്രാഹിം ഫൈസി, ഹംസതു സഅദി ബോവിക്കാനം, ബദ്‌റുദ്ദീന്‍ ചെങ്കള, ഹംസ ഹാജി പള്ളിപ്പുഴ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എസ്.പി സലാഹുദ്ധീന്‍, താജുദ്ധീന്‍ ചെമ്പിരിക്ക, ഹാരിസ് ദാരിമി ബെദിര, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജെ, എം.എ ഖലീല്‍, റഊഫ് ബായിക്കര, യു സഹദ് ഹാജി, ഹമീദ് പറപ്പാടി, സയ്യിദ് അബുബക്കര്‍ തങ്ങള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad