കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സൗഹൃദ ഐക്യവേദി ഒരുക്കുന്ന പരിപാടി സെപ്തംബര്‍ പത്തിന് നടക്കും. കാസര്‍കോട് നഗരത്തിന് ഏഴു കി.മി ചുറ്റളവിലുള്ളവര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. അവരവരുടെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കണം. രാവിലെ 9.30 മുതല്‍ പൂക്കളങ്ങള്‍ വിലയിരുത്താന്‍ ജഡ്ജിംഗ് പാനല്‍ നിങ്ങളുടെ വീട്ടുമുറ്റത്ത് വരും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനമായി ലഭിക്കും
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സെപ്്തംബര്‍ എട്ടിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കാണ് മത്സരിക്കാന്‍ അവസരം. മത്സരിക്കുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍, വീടിന്റെ ജി.പി.ആര്‍.എസ് ലൊക്കേഷന്‍ എന്നിവ 8301857378 (സലീം ചാല അത്തിവളപ്പ്) എന്ന നമ്പറിലേക്ക് അയച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടാം.

Post a Comment
0 Comments