കാസര്‍കോട് (www.evisionnews.co): ഫുട്‌ബോള്‍ കളിക്കിടെ വീണു കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിനു പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കാലിന് പരിക്കേറ്റ എംഎല്‍എയ്ക്ക് ഡോക്ടര്‍മാര്‍ രണ്ടുമാസത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച 'ഓണ നിലാവ്' ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ സൗഹൃദ ഫുട്ബാള്‍ മത്സരത്തിനിടെയാണ് സംഭവം. ജില്ലാ കലക്ടര്‍ ഡി സജിത് ബാബു നായകനായ പയസ്വിനി ടീമും എംഎല്‍എ നായകനായ ചന്ദ്രഗിരി ടീമും തമ്മില്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെയായിരുന്നു എംഎല്‍എ വീണ് പരിക്കേറ്റത്. വീഴ്ചയിൽ ഇടതു കാലെല്ല പൊട്ടിയിട്ടുണ്ട്. മത്സരത്തില്‍ എംഎല്‍എയുടെ ടീം രണ്ടു ഗോളിന് വിജയിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, നേതാക്കളായ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ് തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി.

Post a Comment
0 Comments