Type Here to Get Search Results !

Bottom Ad

എസ്എസ്എഫ് 26മത് ജില്ലാ സാഹിത്യോത്സവിന് തൃക്കരിപ്പൂരില്‍ ഉജ്വല തുടക്കം


കാസര്‍കോട് (www.evisionnews.co): ഫാസിസത്തിന്റെ സാംസ്‌കാരിക ശുദ്ധിവാദത്തെ നേരിടുന്നതിന് കലകളിലൂടെ നാടിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ ആവിഷ്‌കരിച്ചു കൊണ്ട് മാത്രമെ സാധ്യമാകൂവെന്ന്കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വീരാന്‍ കുട്ടി അഭിപ്രായപ്പെട്ടു. എസ്എസ്എഫ്26മത് കാസര്‍കോട് ജില്ലാ സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കരിപ്പൂര്‍ അല്‍-മുജമ്മഉല്‍ ഇസ്്‌ലാമിയില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈഫുല്ല തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ജാബിര്‍ സഖാഫി, ഇസ്ഹാഖ് പാലക്കോട്,അബ്ദുറഹ്മാന്‍ ഹാജി, ഹുസൈന്‍ ഹാജി, ഹുസൈന്‍ ഹാജി,ശാഹുല്‍ ഹമീദ് ഹാജി, ഇ.കെ അബൂബക്കര്‍, നൗഷാദ്, എം.ടി.പി ശക്കീര്‍, റഷീദ് സഅദി, റഈസ് മുഈനി, നംഷാദ് ബേക്കൂര്‍, കരീം ഈഹരി, ആശിഖ് ഒരിയറ, ഫാറൂഖ് കുബന്നൂര്‍, സിദ്ദീഖ് പൂത്തപ്പലം, അബ്ദുന്നാസിര്‍ അമാനി, ഫാറൂഖ് പൊസോട്ട്, ശംസീര്‍ സൈനി, ഇസ്മാഈല്‍ സഅദി, സുബൈര്‍ ബാഡൂര്‍ പ്രസംഗിച്ചു. പരിപാടിക്ക് ഇന്ന്സമാപനമാകും.




Post a Comment

0 Comments

Top Post Ad

Below Post Ad